ടി.പി.വധം: കുഞ്ഞനന്തന്റെ കസ്റ്റഡി കാലാവധി നീട്ടി

July 21, 2012 കേരളം

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. വടകര ഫസ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ടി.പി.വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത കണ്ണൂരിലെ പാര്‍ട്ടി വാഹനം വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം