അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

July 21, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളിലും തൊഴില്‍സ്ഥലങ്ങളിലുമാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായായിരുന്നു പരിശോധന.

തിരുവനന്തപുരത്ത് പലയിടങ്ങളിലും പ്രാഥമികസൗകര്യങ്ങള്‍ പോലെയില്ലാതെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കഴിയുന്നത്. തൊഴിലാളികളെ താമസിപ്പിക്കുന്നതിനുമാത്രം ദിവസം വന്‍തുകവാങ്ങുന്ന സംഘങ്ങളും നിലവിലുണ്ട്. യാതൊരു സുരക്ഷയുമില്ലാതെയാണ് പലസ്ഥലങ്ങളിലും ഇവര്‍ പണിയെടുക്കുന്നത്. ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം