ലോറിയില്‍ കൊണ്ടുപോയ ആനയ്ക്ക് പരിക്കേറ്റു

July 21, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കുമരകം:  ഇല്ലിക്കല്‍ പാലത്തിനു സമീപം ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആന ലോറിക്കുള്ളില്‍ വീഴുകയാണുണ്ടായത്. രാവിലെ 10 നായിരുന്നു സംഭവം. തണ്ണീര്‍മുക്കത്തുനിന്ന് തോട്ടയ്ക്കാട്ടേക്കു കൊണ്ടുപോകുകയായിരുന്ന കാര്‍ത്തികേയന്‍ എന്ന ആനയാണ് ലോറിയില്‍ തുമ്പിക്കൈകുത്തി വീണത്. റോഡിലെ സ്പീഡ് ബ്രേക്കറിനു മുന്നില്‍ ഡ്രൈവര്‍ സഡന്‍ബ്രേക്കിട്ടതാണ് അപകട കാരണം. ഉടന്‍തന്നെ റോഡരികിലേക്കു മാറ്റി ലോറി പാര്‍ക്കു ചെയ്യാനായതിനാല്‍ അപകടം ഒഴിവായി. അപകടത്തില്‍ കാലിന് പരിക്കേറ്റ ആനയ്ക്ക് വെറ്റിനറി അധികൃതരെത്തി പ്രാഥമിക ചികിത്സ നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം