യുവാക്കള്‍ക്ക് പുത്തന്‍ വസ്ത്രശ്രേണിയുമായി ബ്ലാക്‌ബെറീസ്

July 22, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: യുവാക്കളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറപ്പകിട്ടേകാനായി ‘മൈ പാര്‍ട്ടി 2012′ എന്നപേരില്‍ ബ്ലാക്‌ബെറീസ് ഫാഷന്‍ ഷോ സംഘടിപ്പിച്ചു. കോവളം താജ് വിവാന്റയില്‍ നടന്ന ഷോയില്‍ താരം ആസിഫ് അലിയും വിവിധ മോഡലുകളും പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന് ബ്ലാക്‌ബെറീസ് റീടെയില്‍സ് വൈസ് പ്രസിഡന്റ് സുനില്‍ ഗോക്ലാനി പറഞ്ഞു. 1991-ല്‍ ആരംഭിച്ച ബ്ലാക്‌ബെറീസ് വ്യത്യസ്തമായ ഡിസൈനുകളിലൂടെ ഏറ്റവുംകൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വസ്ത്ര ബ്രാന്‍ഡായി മാറിയെന്നും 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ 540 കോടിരൂപയുടെ വിറ്റുവരവോടെ 40 ശതനമാനം വളര്‍ച്ച കൈവരിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാക്‌ബെറീസ് വസ്ത്രശ്രേണിയെകുറിച്ച് താരം ആസിഫ് അലി വിവരിക്കുന്നു. 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍