റൂപ്പര്‍ട് മര്‍ഡോക്ക് ബ്രിട്ടീഷ് പത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു

July 22, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: പ്രമുഖ മാധ്യമ വ്യവസായി റൂപ്പര്‍ട് മര്‍ഡോക്ക് ബ്രിട്ടീഷ് പത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. ദ സണ്‍, ദ ടൈംസ്, സണ്‍ഡേ ടൈംസ് എന്നീ പത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് മര്‍ഡോക്ക് സ്വയമൊഴിഞ്ഞത്. കമ്പനിയെ പ്രസിദ്ധീകരണവിഭാഗം, വിനോദവിഭാഗം എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ വക്താവ് അറിയിച്ചു.

ന്യൂസ് കോര്‍പ് ഇന്‍വെസ്റ്റ്‌മെന്റ്, ന്യൂസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ്, ടൈംസ് ന്യൂസ് ഹോള്‍ഡിങ്‌സ് എന്നിവയില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ന്യൂസ് ഗ്രൂപ്പ് കോര്‍പ്പറേഷന്‍, ടൈംസ് ന്യൂസ് പേപ്പേഴ്‌സ് ലിമിറ്റഡ് എന്നിവയില്‍ നിന്നും നേരത്തെ രാജിവെച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം