ചൈനയില്‍ പ്രളയത്തില്‍ 13 മരണം

July 22, 2012 രാഷ്ട്രാന്തരീയം

ബെയ്ജിങ്: ചൈനയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 13 ആയി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ വന്‍ കൃഷിനാശവുമുണ്ടായി. തൊങ്ഷൂ നഗരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ രണ്ട് ഗ്രാമങ്ങള്‍ കാറ്റിലും മഴയിലും തകര്‍ന്ന നിലയിലാണ്. പല ഭാഗങ്ങളിലും വീടുകള്‍ ഒറ്റപ്പെട്ടുപോയിട്ടുണ്ട്.

ഷാങ്ക്‌സി പ്രവിശ്യയില്‍ നാല് പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. സിച്ചുവാന്‍ പ്രവിശ്യയില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മണ്ണിടിച്ചിലാണ് ഇവര്‍ മരിച്ചത്. 475 വിമാനങ്ങളാണ് കനത്ത മഴ മൂലം റദ്ദാക്കിയത്.  80 ഓളം വിമാനങ്ങള്‍ വൈകുവാന് സാധ്യതയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം