കൊല്ലം ജില്ലയില്‍ നേരിയ ഭൂചലനം

July 22, 2012 കേരളം

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പത്തനംതിട്ട ജില്ലയുടെ ചില ഭാഗങ്ങളിലും നേരിയ തോതില്‍ ഭൂചലനം. കൊല്ലത്താണ്  ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ തോത് എത്രയാണ് എന്ന കാര്യം ലഭ്യമായിട്ടില്ല. കുണ്ടറ, മുളവന, പുത്തൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചില വീടുകളുടെ ചുവരുകള്‍ക്ക് വിള്ളല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ടയിലെ പ്രദേശങ്ങളിലായ ഏനാത്ത്, മണ്ണടി തുടങ്ങിയ സ്ഥലങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം