മേപ്പയൂര്‍ കൂനംവള്ളിക്കാവ്‌ ക്ഷേത്രത്തില്‍ കവര്‍ച്ച

October 10, 2010 കേരളം,മറ്റുവാര്‍ത്തകള്‍

മേപ്പയൂര്‍: കൂനംവള്ളിക്കാവ്‌ പരദേവതാ ക്ഷേത്രം കുത്തിത്തുറന്നു പണവും സ്വര്‍ണവും കവര്‍ന്നു. വെള്ളിയാഴ്‌ച രാത്രി ക്ഷേത്തിന്റെ മുന്‍വാതിലിന്റെയും ശ്രീകോവിലിന്റെയും പൂട്ടു പൊളിച്ചാണു കവര്‍ച്ച. ശ്രീകോവിലില്‍ ഉണ്ടായിരുന്ന സ്വര്‍ണത്താലിയും മാലയും രണ്ടു സ്വര്‍ണപ്പൊട്ടും ക്ഷേത്ര ഓഫിസിലുണ്ടായിരുന്ന 3800 രൂപയും കളവുപോയി. ഭണ്ഡാരം തകര്‍ത്ത്‌ അതിലുണ്ടായിരുന്ന പണവും അപഹരിച്ചു.
രാവിലെ ക്ഷേത്രജീവനക്കാര്‍ എത്തിയപ്പോഴാണു വിവരം അറിയുന്നത്‌. പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.പി. സുരേന്ദ്രന്‍, മേപ്പയൂര്‍ എസ്‌ഐ: വി. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം സ്‌ഥലത്തെത്തി. വടകരയില്‍ നിന്നെത്തിയ വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. സംഭവത്തില്‍ ക്ഷേത്ര ക്ഷേമ സമിതി പ്രതിഷേധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം