സൌരയൂഥത്തിനു പുറത്ത് പുതിയ ഗ്രഹം

July 22, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: സൌരയൂഥത്തിനു പുറത്ത് ഭൂമിയേക്കാള്‍ വലുപ്പം കുറഞ്ഞ പുതിയ ഗ്രഹത്തെ കണ്ടെത്തിയതായി നാസ. നാസയിലെ വാനനിരീക്ഷകരാണു സ്പിറ്റ്സര്‍ ടെലിസ്കോപ്പ് വഴി ഇതു കണ്ടത്. 8400 കി.മീറ്റര്‍ വ്യാസമുള്ള യുസിഎഫ് 1.01 എന്നു വിളിക്കുന്ന ഈ ഗ്രഹത്തിനു ഭൂമിയുടെ മൂന്നില്‍ രണ്ട് വലുപ്പമാണുള്ളത്. 33 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് യുസിഎഫ് 1.01 ഗ്രഹത്തിന്റെ സ്ഥാനം. 1000 ഡിഗ്രി ഫാരന്‍ഹീറ്റിലും അധികമാണ് ഈ ഗ്രഹത്തിലെ ഉപരിതല താപമെന്നു കരുതുന്നതായി നാസ ശാസ്ത്രജ്ഞര്‍ പറഞ്ഞു. മറ്റൊരു ഗ്രഹത്തെ നിരീക്ഷിക്കുന്നതിനിടെയാണ് യുസിഎഫ് 1.01 ല്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് രശ്മികള്‍ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് പിടിച്ചെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍