രാഹുല്‍ ശര്‍മ അറസ്റ്റ് ഭീഷണിയില്‍

July 22, 2012 കായികം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ശര്‍മ ഹോട്ടലിലെ ആഘോഷപ്പാര്‍ട്ടിക്കിടെ മയക്കുമരുന്നുപയോഗിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്ന്  അറസ്റ്റ് ഭീഷണിയില്‍. ഐ.പി.എല്‍. സീസണിനിടെയാണ് പൂണെ വാറിയേഴ്‌സ് താരങ്ങളായ രാഹുലും ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ പാര്‍നലും പഞ്ചനക്ഷത്ര ഹോട്ടലില്‍ പോലീസ് പരിശോധനയ്ക്കിടെ പിടിയിലായത്. ഇരുവരില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളിന്റെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ 42-പേരില്‍ രാഹുലും പാര്‍നലും ഉള്‍പ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് 90 പേരെ വിധേയരാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം