വിവാദ പ്രസംഗം: തുടരന്വേഷണം തടയണമെന്ന മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

July 23, 2012 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്ന് പോലീസ് രജിസ്റര്‍ ചെയ്ത കേസിലെ തുടരന്വേഷണം തടയണമെന്ന എം.എം. മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ തുടരന്വേഷണം പാടില്ലെന്ന് കോടതിവിധിയുണ്ടെന്നായിരുന്നാണ് മണിയുടെ മണിയുടെ അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസില്‍ ഇടപെടാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ആവശ്യം കോടതി തള്ളിയത്.

അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വീണ്ടും അടുത്ത മാസം 13 ന് വാദം കേള്‍ക്കും. ജസ്റീസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം