നൈജീരിയയുടെ വനിത സ്​പ്രിന്റ് ജേതാവ് മരുന്നടിക്ക് പിടിയില്‍

October 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന് അവസാനമില്ല. വിവാദങ്ങള്‍ക്കൊടുവില്‍ ഗെയിംസിലെ ഏറ്റവും വേഗതയേറിയ വനിതയായി അവരോധിക്കപ്പെട്ട നൈജീരിയയുടെ ഒസയേമി ഒലുഡമോല മരുന്നടിക്ക് പിടിയിലായതായാണ് റിപ്പോര്‍ട്ട്. ഒസയേമിയുടെ ബി സാമ്പിള്‍ പരിശോധന പോസറ്റീവായിരുന്നുവെന്ന് ഫെയര്‍ഫാക്‌സ് ന്യൂസ് സര്‍വീസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒസയേമി പല്ലുവേദനയ്ക്ക് മരുന്ന് കഴിച്ചിരുന്നെന്നും ഇതാണ് പരിശോധനയില്‍ വിനയായതെന്നും നൈജീരിയന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പറഞ്ഞു.
ഫൈനലില്‍ ഒന്നാമതായി ഫിനിഷ് ചെയ്തിരുന്ന ഓസ്‌ട്രേലിയയുടെ സാലി പിയേഴ്‌സണിന് പിറകില്‍ രണ്ടാമതായാണ് ഒസയേമി ഓടിയെത്തിയത്. ഫൗള്‍ സ്റ്റാര്‍ട്ടിന് സാലി അയോഗ്യയാക്കപ്പെട്ടതോടെയാണ് ഒസയേമിക്ക് മെഡല്‍ ലഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം