സത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ 14445 കേസുകള്‍ രജിസ്‌റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രി

July 23, 2012 കേരളം

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 14445 കേസുകള്‍ രജിസ്‌റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 1675 കേസുകള്‍ രജിസ്‌റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ഉയര്‍ന്ന രാഷ്ട്രീയ ബോധവും കേരളത്തിലെ പോലീസ് പൊതുജന ബന്ധവും മൂലം സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായ ചെറിയ അതിക്രമങ്ങള്‍ പോലും നേരിട്ട് പോലീസിനെ അറിയിക്കുന്നുവെന്നതിനാലാണ് കേസുകള്‍ ഇത്രയധികം വര്‍ദ്ധിച്ചതെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം