ടി.കെ.ഹംസയ്‌ക്കെതിരെ നടപടിക്ക് നിര്‍ദേശം

July 23, 2012 കേരളം

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സമിതി അംഗം ടി.കെ.ഹംസയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദേശം. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പരസ്യമായി വിമര്‍ശിച്ചതിനാണ് നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഎസിന്റെ പരാതിയിലാണ് കേന്ദ്രകമ്മിറ്റി തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും നടപടി തീരുമാനിക്കും.
മലപ്പുറം വളാഞ്ചേരിയില്‍   സിപിഎം പൊതുയോഗത്തില്‍വച്ച് പാര്‍ട്ടിക്ക് അപകടം വരുമ്പോഴെല്ലാം കോലിട്ടിളക്കിയ ആളാണ്   വി.എസ്. അച്യുതാനന്ദനെന്ന് ടി.കെ. ഹംസ പറഞ്ഞിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം