ഒളിമ്പിക്ഗ്രാമത്തില്‍ ഇന്ത്യന്‍പതാക ഉയര്‍ന്നു

July 23, 2012 കായികം

ലണ്ടന്‍:  ഒളിമ്പിക്ഗ്രാമത്തില്‍ ഇന്ത്യന്‍പതാക ഉയര്‍ന്നു. മേയര്‍ ചാള്‍സ് അലന്‍ ഇന്ത്യന്‍ ഉപസംഘത്തലവന്‍ ബ്രിഗേഡിയര്‍ പി.കെ.എം. രാജയെയും താരങ്ങളെയും  സ്വാഗതം ചെയ്തു. തുടര്‍ന്ന് ദേശീയഗാനത്തിന്റെ അകമ്പടിയില്‍ ഇന്ത്യന്‍പതാക ഉയര്‍ത്തി. രാജയും അലനും മെമന്റൊകള്‍ പരസ്പരം കൈമാറി.
ടെന്നീസ്താരങ്ങളായ മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ, ലോക ഒന്നാം നമ്പര്‍ അമ്പെയ്ത്തുകാരി ദീപികാ കുമാരി, ഹോക്കി, ബോക്‌സിങ് താരങ്ങള്‍, ഒഫീഷ്യലുകള്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. ടൈറ്റന്‍ ഹൗസിലാണ് ഇന്ത്യന്‍സംഘത്തിന് താമസമൊരുക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം