ഇന്നു ട്രെയിന്‍ ഓടും; ചൊവ്വ, ബുധന്‍ നിയന്ത്രണം

October 11, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: നാഗമ്പടം റയില്‍വേ പാലത്തിലെ ഗര്‍ഡര്‍മാറ്റം പൂര്‍ത്തിയായതിനെത്തുടര്‍ന്നു രാത്രി ട്രെയിനുകള്‍ ഓടി. ഇന്നു ട്രെയിനുകള്‍ മുടങ്ങാതെ ഓടുമെങ്കിലും പാലംപണിക്കായി ഉറപ്പിച്ച ഗാന്‍ഡ്രി ഗര്‍ഡറും മറ്റും മാറുന്നതിനാല്‍ ചൊവ്വയും ബുധനും മൂന്നു മണിക്കൂര്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നു റയില്‍വേ അറിയിച്ചു. ചൊവ്വാഴ്‌ച കന്യാകുമാരി – മുംബൈ – കന്യാകുമാരി എക്‌സ്‌പ്രസ്‌ ആലപ്പുഴവഴി തിരിച്ചുവിടും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം