എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് വിറ്റഴിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

July 24, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഫാക്ടറിയില്‍ ശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് തന്നെ വിറ്റഴിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കൃഷിമന്ത്രാലയം മുഖേന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേരളവും കര്‍ണാടകവുമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തോട് വിയോജിക്കുന്നത്.

ഈ സംസ്ഥാനങ്ങളില്‍ ഒഴികെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1760 കിലോലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഉല്‍പാദകരുടെ കൈവശം അവശേഷിക്കുന്നത്. ഇത് കര്‍ശന ഉപാധികളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം