ഓസ്വാള്‍ഡോ പായ കാറപകടത്തില്‍ മരിച്ചു

July 24, 2012 രാഷ്ട്രാന്തരീയം

ഹവാന: ക്യൂബയിലെ വിമതനേതാവ് ഓസ്വാള്‍ഡോ പായ (60) ഗ്രാന്‍മ പ്രവിശ്യയിലെ ബയേമോയിലുണ്ടായ കാറപകടത്തില്‍ മരിച്ചു.  വിമത ബ്ലോഗറായ യൊവാനി സാന്‍ഷേസ് ‘ട്വിറ്ററി’ ലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. അപകടത്തില്‍ മറ്റൊരു വിമതന്‍കൂടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ക്യൂബയില്‍ ഭരണമാറ്റത്തിനുവേണ്ടി വാദിച്ച് ശ്രദ്ധനേടിയ ക്രിസ്ത്യന്‍ ലിബറേഷന്‍ മുവ്‌മെന്റിന്റെ സ്ഥാപകനാണ് പായ.
യൂറോപ്യന്‍ യൂണിയന്റെ സഖറോവ് മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആരോഗ്യരക്ഷാ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നേടിയ എന്‍ജിനീയറാണ് പായ.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം