മാവേലിക്കര വേലുക്കുട്ടി നായര്‍ അന്തരിച്ചു

July 24, 2012 കേരളം

തിരുവനന്തപുരം: പ്രശസ്ത മൃദംഗവിദ്വാന്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ 1959-ല്‍ മൃദംഗാദ്ധ്യാപകനായാണ് വേലുക്കുട്ടി നായര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെത്തന്നെ മൃദംഗവിഭാഗം മേധാവിയായി വിരമിച്ചു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ ടാഗോര്‍ പുരസ്കാരം, ശെമ്മാങ്കുടി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം