ഹോങ്കോംഗില്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം

July 24, 2012 രാഷ്ട്രാന്തരീയം

ഹോങ്കോംഗ്: ഇന്നലെ രാത്രിയോടെ വീശിയ ശക്തിയായ ചുഴലിക്കാറ്റില്‍ ഹോങ്കോംഗില്‍ വ്യാപകനാശം.  കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെയുണ്ടായ ശക്തമായ കാറ്റായിരുന്നു ഇതെന്ന് അധികൃതര്‍ അറിയിച്ചു. 129 പേര്‍ക്ക് പരിക്കുപറ്റി.  268 പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മരങ്ങള്‍ വീണും മറ്റും റോഡ് ഗതാഗതം ഏറെക്കുറെ തടസപ്പെട്ട നിലയിലാണ്. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്കൂളുകള്‍ക്ക്  അവധി നല്‍കിയിട്ടുണ്ട്. വ്യോമഗതാഗതത്തെയും കാറ്റ് ബാധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം