ഡോ.എന്‍.പി. പിള്ള അനുസ്മരണം

July 24, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം സ്ഥാപക മേധാവി ഡോ.എന്‍.പി.പിള്ള അനുസ്മരണം 26ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഗാന്ധി സ്മാരകനിധി കാമ്പസിലാണ് ചടങ്ങ് നടക്കുക.
ഡോ.എന്‍.പി. പിള്ള ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം 25, 26, 27 തീയതികളില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാര്‍, 27ന് ഗവേഷണ പ്രബന്ധാവതരണം എന്നിവയുണ്ടാകുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ എ. പ്രഭാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍