ചക്ര ബഹുമതി ലഭിച്ചവര്‍ക്കു ട്രെയിന്‍ യാത്ര സൌജന്യമാക്കാന്‍ റെയില്‍വേ തീരുമാനിച്ചു

July 25, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ധീരതയ്ക്കുള്ള ബഹുമതിയായ ചക്ര ബഹുമതി ലഭിച്ചവര്‍ക്കു ട്രെയിനിലെ ഫസ്റ് ക്ളാസ്, സെക്കന്‍ഡ് ക്ളാസ് യാത്ര സൌജന്യമാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. നേരത്തെ സൈന്യത്തില്‍ നിന്നു ബഹുമതി ലഭിച്ചവര്‍ക്കുമാത്രമാണ് സൌജന്യ യാത്ര അനുവദിച്ചിരുന്നത്.

പരമവീര ചക്ര, മഹാവീര ചക്ര, വീര്‍ ചക്ര, അശോക ചക്ര, കീര്‍ത്തി ചക്ര, ശൌര്യ ചക്ര എന്നിവയാണ് ചക്ര അവാര്‍ഡുകള്‍. മരണാനന്തര ബഹുമതി ലഭിച്ചവരുടെ വിധവകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. മെട്രോ ട്രെയിനില്‍ സൌജന്യ യാത്ര അനുവദിച്ചിട്ടില്ല. ആനുകൂല്യമുള്ളവര്‍ക്കൊപ്പം ഒരാള്‍ക്കു കൂടി സൌജന്യമായി യാത്ര ചെയ്യാം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം