ഓസ്‌ട്രേലിയയില്‍ മാനഭംഗ കേസില്‍ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് ജാമ്യം

July 25, 2012 രാഷ്ട്രാന്തരീയം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍  അറസ്റ്റിലായ ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയെ മാനഭംഗപ്പെടുത്തിയ ജസ്‌വീന്ദര്‍സിങ് മുത്തി (25)നാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിനുശേഷം  ഇന്ത്യയിലേയ്ക്ക് രക്ഷപ്പെട്ട ജസ്‌വീന്ദര്‍സിങിനെ ഓസ്ട്രേലിയയുടെ  അഭ്യര്‍ഥന മാനിച്ച് ഓസ്‌ട്രേലിയക്കു തന്നെ കൈമാറുകയായിരുന്നു. ജാമ്യോപധിയായി അമ്പതിനായിരം ഓസ്‌ട്രേലിയന്‍ ഡോളര്‍ കെട്ടിവയ്ക്കണമെന്ന് വിധിച്ച മെല്‍ബണ്‍ മജിസ്‌ട്രേറ്റസ് കോടതി പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും ടാക്‌സി ഓടിക്കരുതെന്നും ഷെപ്പാര്‍ട്ടണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കരുതെന്നും ഉത്തരവിട്ടു.  2010 ജനവരി പതിനേഴിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാറില്‍ വച്ച് ഛര്‍ദിച്ച യുവതി കാര്‍ വൃത്തിയാക്കുമ്പോഴാണ് ജസ്‌വീന്ദര്‍ കയറിപ്പിടിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം