കപില്‍ദേവിന് ഏര്‍പ്പെടുത്തിയ വിലക്ക് ബി.സി.സി.ഐ. പിന്‍വലിച്ചു.

July 25, 2012 കായികം

ന്യൂഡല്‍ഹി: ബി.സി.സി.ഐ  മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവിന് ഏര്‍പ്പെടുത്തിയ അഞ്ചു വര്‍ഷത്തെ വിലക്ക്  പിന്‍വലിച്ചു. വിമത ലീഗെന്ന് അറിയപ്പെട്ടിരുന്ന ഐ.സി.എല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് കപില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്. ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കപിലിന് ബി.സി.സി.ഐ.യുടെ ഉപഹാരമായ ഒരു കോടി രൂപയും പ്രതിമാസ പെന്‍ഷനും ലഭിക്കും. ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനാണ് ഒത്തുതീര്‍പ്പ്ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം