വൈദ്യുതി നിരക്ക് വര്‍ധന നാളെ പ്രഖ്യാപിക്കും

July 25, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന നാളെ പ്രഖ്യാപിക്കും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ വര്‍ധന ഉണ്ടാകില്ലെന്നാണ് സൂചന. 500 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ഉണ്ടായേക്കും. ഉപഭോഗം കൂടുതലുള്ള സമയത്ത് കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനായി ടിഒഡി മീറ്റര്‍ സ്ഥാപിക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. വ്യവസായ മേഖലയ്ക്ക് കുറഞ്ഞ വര്‍ധന മാത്രമെ ഉണ്ടാകൂ. പത്തു വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം