എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും തമ്മില്‍ തെറ്റിക്കാനുള്ള ഉദ്ദേശം നടക്കില്ല: വെള്ളാപ്പള്ളി

July 25, 2012 കേരളം

തൊടുപുഴ: ഭൂരിപക്ഷ സമുദായ ഐക്യത്തിന്റെ പേരില്‍ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും തമ്മില്‍ തെറ്റിക്കാനുള്ള ചിലരുടെ മനസിലിരിപ്പ് നടക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ മിണ്ടിയാല്‍ സൂനാമിയൂണ്ടാകുമെന്നാണു മാധ്യമ പ്രചരണം. ഭൂരിപക്ഷ സമുദായ ഐക്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നെറ്റിചുളിക്കുന്ന സ്ഥിതിയാണിപ്പോള്‍. ഭൂരിപക്ഷ സമുദായങ്ങളുടെ മനസില്‍ ന്യൂനപക്ഷ സമുദായത്തിന്റെ കാന്‍സര്‍ ഘട്ടം ഘട്ടമായി പടര്‍ന്നു കൊണ്ടിരിക്കുകയാണ്.

അഞ്ചാം മന്ത്രി സ്ഥാനം കൊടുക്കരുതെന്നു പറഞ്ഞത് കെപിസിസിയാണ്. ഇത്രയും പിടിപ്പു കെട്ട നേതൃത്വം കെപിസിസിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അഞ്ചാം മന്ത്രി വിഷയത്തില്‍ കട്ടവന് കുറ്റമില്ല, കണ്ടവനാണ് കുറ്റക്കാരന്‍. ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റേത് അവസരവാദ രാഷ്ട്രീമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം