അബ്കാരി നിയമഭേഗഗതി ഹൈക്കോടതി റദ്ദാക്കി

July 27, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: അബ്കാരി നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേഗഗതി ഹൈക്കോടതി റദ്ദാക്കി. ത്രീ സ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനിമുതല്‍ ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന അബ്കാരി നിയമഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ബാറുകളുട ദൂരപരിധി സംബന്ധിച്ച നിര്‍ദേശവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ദൂരപരിധി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ത്രീ സ്റാര്‍ ഹോട്ടലുകളും ബാര്‍ ഉടമകളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അബ്കാരി നിയമ ഭേദഗതി അശാസ്ത്രീയമാണെന്നും കോടതി നിരീക്ഷിച്ചു.

നിയമ ഭേദഗതി ടൂറിസം മേഖലയെ തകര്‍ക്കുമെന്നും കോടതി പറഞ്ഞു. 2012-2013 വര്‍ഷത്തില്‍ ഫോര്‍സ്റാര്‍, ഫൈവ്സ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ എന്നതായിരുന്നു പ്രധാന ഭേദഗതി. 2013ല്‍ ഇത് ഫൈവ്സ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ഭേഗഗതിയില്‍ പറഞ്ഞിരുന്നു. ബാറുകളുടെ പ്രവര്‍ത്തനസമയം പഞ്ചായത്തില്‍ രാവിലെ ഏഴു മുതല്‍ രാത്രി പത്തു വരെയും മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പരിധിയില്‍ രാവിലെ എട്ടുമുതല്‍ രാത്രി പതിനൊന്നുവരെയുമായി നിജപ്പെടുത്തുമെന്നും അബ്കാരി നയത്തില്‍ വ്യക്തമാക്കിയിരുന്നു. മദ്യഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം