വാഹനാപകടം:16 അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

July 27, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ജമ്മു: അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. 34 തീര്‍ത്ഥാടകരുമായി പോയ ട്രക്ക് സാംബ ജില്ലയിലെ ഒരു മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഒമ്പത് പേര്‍ സംഭവസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം