ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ബി.ജെ.പി

October 12, 2010 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഗവര്‍ണര്‍രാജ്ഭവന്‍ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയിറ്റ്്‌ലി കുറ്റപ്പെടുത്തി. രാഷ്ട്രീയ പക്ഷപാതിത്വം പാടില്ലെന്നമാനദണ്ഡം അദ്ദേഹം ലംഘിച്ചു. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ശ്രമിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ ഭരണകര്‍ത്താവായിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി എച്ച്.ആര്‍ ഭരദ്വാജിനെ തിരിച്ചുവിളിക്കാന്‍ തയാറാകണമെന്നും അരുണ്‍ ജെയിറ്റ്‌ലി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍