റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമം

July 27, 2012 കേരളം

കൊല്ലം: മകനൊപ്പം കോട്ടയത്തേക്ക്  പോകാനെത്തിയ കൊട്ടാരക്കര സ്വദേശിനിയായ സ്ത്രീയെ  അപമാനിക്കാന്‍ ശ്രമം. കൊല്ലം റെയില്‍വെ സ്റ്റേഷനിലാണ് അപമാനശ്രമമുണ്ടായത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
വനിതകളുടെ വിശ്രമമുറിക്ക് സമീപം ട്രെയിന്‍ കാത്തിരുന്ന സ്ത്രീയെ പിന്നിലൂടെയെത്തിയ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. ഇവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടിയെത്തിയ മറ്റ് യാത്രക്കാരും പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടി. പത്തനാപുരം തലവൂര്‍ സ്വദേശിയായ ബേബിയെയാണ് പിടികൂടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം