രാഹുലിനെ ലോക്സഭാ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്ത്

July 27, 2012 ദേശീയം

ന്യൂഡല്‍ഹി:  രാഹുല്‍ഗാന്ധിയെ ലോക്‌സഭാ നേതാവാക്കണമെന്ന ആവശ്യമുന്നയിച്ച് പത്ത് കോണ്‍ഗ്രസ് എം.പി.മാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതി. പി.സി. ചാക്കോ, സഞ്ജയ് നിരുപം എന്നിവരടക്കമുള്ളഎം.പി.മാരാണ് കത്തെഴുതിയത്. പ്രണബ് മുഖര്‍ജി സ്ഥാനമൊഴിഞ്ഞശേഷം, പുതിയ ലോക്‌സഭാനേതാവിനെ ഇതുവരെ തിരഞ്ഞെടുക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എം.പി.മാര്‍ കത്തയച്ചത്.
പാര്‍ലമെന്റിന് അകത്തും പുറത്തും പാര്‍ട്ടി നിരവധി വെല്ലുവിളികളെ നേരിടുകയാണ്. ഈ അവസരത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും സജീവ പങ്കുവഹിക്കാനും രാഹുലിന് കഴിയും.സഖ്യകക്ഷികളുമായും പ്രതിപക്ഷവുമായും നല്ല ബന്ധമുണ്ടാക്കുന്നതിലും രാഹുലില്‍ വിജയിക്കുമെന്നും  യുവാക്കളെ ആകര്‍ഷിക്കുന്ന നേതാവാണ് രാഹുല്‍ എന്നും എം.പിമാര്‍ കത്തില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം