ഇന്ത്യന്‍ നര്‍ത്തകി യു.എസ് ആര്‍ട്സ് കൗണ്‍സില്‍ അംഗം

July 27, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: അധ്യാപികയും ഭരതനാട്യം നര്‍ത്തകിയുമായ റാണി രാമസ്വാമിയെ യു.എസ്സിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്‌സിലെ അംഗമായി നിയമിച്ചു.  യു.എസ് പ്രസിഡന്റ് ബരാക് ഒബാമയാണ്  നിയമിച്ചത്. പ്രസിദ്ധ നര്‍ത്തകി അലര്‍മേല്‍ വല്ലിയുടെ ശിഷ്യയായ റാണി രാഗമാല ഡാന്‍സ് കമ്പനിയുടെ സ്ഥാപകയും നൃത്തസംവിധായികയുമാണ്. 1978 മുതല്‍ ഭരതനാട്യം അവതരിപ്പിച്ചുവരുന്നു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബി.എ. നേടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം