59 വിത്തുസംഭരണശാലകള്‍ സ്ഥാപിക്കും: കെ.പി. മോഹനന്‍

July 27, 2012 മറ്റുവാര്‍ത്തകള്‍

ചിറ്റൂര്‍: സംസ്ഥാനത്ത്  അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമായി ആധുനികസൗകര്യങ്ങളോടുകൂടിയ 59 വിത്തുസംഭരണശാലകള്‍ സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. സംസ്ഥാന വിത്തുവികസന അതോറിട്ടിയുടെ എരുത്തേമ്പതി വിത്തുസംഭരണ-സംസ്‌കരണശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നെല്‍വിത്തുകള്‍ക്കുപുറമെ, മറ്റ് വിത്തുകളും സംഭരിക്കാന്‍ സഹായകമാകുന്ന സംഭരണശാലകളില്‍ ശീതീകരണിയടക്കമുള്ള ആധുനികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കനുസരിച്ച് എങ്ങനെ വിത്തിറക്കണമെന്ന് കര്‍ഷകരെ പഠിപ്പിക്കാന്‍ പഞ്ചായത്തുതലത്തില്‍ ശില്പശാലകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍