അമൃതാനന്ദമയി മഠത്തില്‍ വിജയദശമി

October 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കൈമനം മാതാ അമൃതാനന്ദമയി മഠത്തില്‍ 15ന് വൈകീട്ട് അഞ്ചുമുതല്‍ പൂജവെയ്പ്. 17ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. 10ന് ശ്രീലളിതാസഹസ്രനാമാര്‍ച്ചന, 11ന് പ്രഭാഷണം, 11.30 മുതല്‍ ഭജനയും അന്നപ്രസാദവും. വിദ്യാമൃതം പഠനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അന്നേ ദിവസം സ്‌കോളര്‍ഷിപ്പ് തുക വിതരണംചെയ്യും.

ആശ്രമത്തില്‍ സൗജന്യ ജ്യോതിഷ സേവന പദ്ധതി, യോഗചികിത്സ, മദ്യാസക്തിയില്‍ നിന്ന് വിമുക്തിയായി കൗണ്‍സലിങ്ങും യോഗയും പ്രാഥമിക യോഗ പരിശീലനം നേടിയിട്ടുള്ളവര്‍ക്കായി രണ്ടുമാസത്തെ സായാഹ്ന മധ്യതല യോഗ പരിശീലന പരിപാടി എന്നിവയ്ക്ക് തുടക്കം കുറിക്കും. ഫോണ്‍ : 2490140.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം