പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണനിലവാരം പാലിക്കണമെന്നു മുഖ്യമന്ത്രി

July 28, 2012 കേരളം

പാലക്കാട്: സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഗുണനിലവാരം പാലിക്കണമെന്നും പുതിയ സ്ഥാപനങ്ങള്‍ക്ക് ഇതനുസരിച്ചു മാത്രമേ അനുമതി ലഭിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  എന്‍ജിനീയറിങ് കോളജുകളുടെ പഠനനിലവാരം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

ഗുണനിലവാരത്തോടൊപ്പം സാമൂഹികപ്രതിബദ്ധതയും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങള്‍ വന്നതു കൊണ്ടാണ്‌പ്രൊഫണല്‍ വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാളയാറില്‍ സ്വാശ്രയ എന്‍ജിനീയറിങ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം