ഫെ്‌ളക്‌സിനുള്ള നിരോധം റദ്ദാക്കി

October 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫെ്‌ളക്‌സ്‌പോസ്റ്റര്‍ നിരോധിച്ച നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഫെ്‌ളക്‌സ് പ്രിന്റിങ് പ്രസ് ഓണേഴ്‌സ് അസോസിയേഷനും മൂവാറ്റുപുഴയിലെ സ്ഥാനാര്‍ത്ഥിയായ സുധീഷ് സോമനും നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്.

തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ പേരില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വന്‍തോതില്‍ ഫെ്‌ളക്‌സ് ഉപയോഗിക്കപ്പെടും എന്നതിനാലാണ് വിലക്ക് കൊണ്ടുവന്നത് എന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം കോടതി അംഗീകരിച്ചില്ല.

പരിസ്ഥിതി മലിനീകരണം ഒഴിവാക്കണമെന്ന പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് ഏര്‍പ്പെടുത്തിയതെന്നിരിക്കേ മൗലികാവകാശലംഘനത്തിന്റെ പേരില്‍ നിരോധം ഒഴിവാക്കാനാവില്ലെന്നായിരുന്നു നേരത്തേ ഹൈക്കോടതി സിംഗ്ള്‍ബെഞ്ച് വ്യക്തമാക്കിയത്. സിംഗ്ള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിനെതിരായ അപ്പീലിലാണ് ഡിവിഷന്‍ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം