ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റ്‌: നുഴഞ്ഞുകയറിയ യുവതിയെ തിരിച്ചറിഞ്ഞു

July 29, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: ഉദ്ഘാടന ചടങ്ങിന്റെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനിടയില്‍ നുഴഞ്ഞുകയറിയ യുവതിയെ തിരിച്ചറിഞ്ഞു. ദുരൂഹത തുടരുന്നതിനിടയിലാണ് അവരെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ബാംഗ്ലൂര്‍ സ്വദേശിയായ മധുര ഹണി ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശന പാസ് അവര്‍ ഫെസ്ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നെങ്കിലും സംഭവം വിവാദമായതിനെതുടര്‍ന്ന് ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചു.

മാര്‍ച്ച് പാസ്റ്റില്‍ യുവതിയെ കണ്ടത് മുതല്‍ ലണ്ടനിലുള്ള ഇന്ത്യന്‍ മാധ്യമസംഘം വിശദീകരണം തേടി. രോഷാകുലനായ ഇന്ത്യന്‍ സംഘത്തലവന്‍ ബ്രിഗേഡിയര്‍ പി.കെ.മുരളീധരന്‍ രാജ സംഘാടക സമിതിക്ക് പരാതി നല്‍കി. സംഘാടകസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അത്‌ലറ്റുകളും ടീം ഒഫിഷ്യലുകളും മാത്രം പങ്കെടുക്കേണ്ട മാര്‍ച്ച്പാസ്റ്റില്‍ ഉടനീളം ഇങ്ങനെയൊരു അപരിചിത പങ്കെടുത്തത് നാണക്കേടാണെന്ന് രാജ പറഞ്ഞു. വനിതാ അത്‌ലറ്റാകള്‍ക്കിടയില്‍ ഇവര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം