വാവ സുരേഷിനു പാമ്പുകടിയേറ്റു

July 29, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിഷപ്പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ധനായ വാവ സുരേഷിനു പാമ്പുകടിയേറ്റു. പിടികൂടിയ മൂര്‍ഖനെ പ്രദര്‍ശിപ്പിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാലരാമപുരം മുടവൂര്‍പാറ പൂങ്കോട് ആല്‍ത്തറയ്ക്കു സമീപം ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം. പൂങ്കോട് സ്വദേശി ലിതീഷ് അറിയിച്ചതിനെ തുടര്‍ന്നാണു വാവ സുരേഷ് സ്ഥലത്തെത്തിയത്. ആല്‍ത്തറയ്ക്കു സമീപം പത്തിവിടര്‍ത്തി നിന്ന മൂര്‍ഖനെ സാഹസികമായി പിടികൂടിയ സുരേഷ് ചുറ്റും കൂടിയ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണു പാമ്പ് കൈയില്‍ കൊത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍