അമ്പെയ്ത്തില്‍ ബൊബയാല ദേവി പുറത്തായി

July 30, 2012 കായികം

ലണ്ടന്‍ ഒളിമ്പിക്സില്‍ വനിതകളുടെ വ്യക്തിഗത അമ്പെയ്ത്തില്‍ ഇന്ത്യയുടെ ബൊബയാല ദേവി  (2-6) പുറത്തായി. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയുടെ അയിഡ റൊമാനോടാണ് ദേവി പരാജയപ്പെട്ടത്. നാലു സെറ്റില്‍ റൊമാന്‍ 107 പോയിന്റ് നേടി. ദേവി 93 പോയിന്റ് നേടി.  നാലു സെറ്റില്‍ രണ്ടു തവണ മാത്രമാണ് ദേവിക്ക് പത്ത് പോയിന്റ് നേടാനായത്. അവസാന സെറ്റില്‍ റൊമാന്‍ 27 പോയിന്റ് നേടിയപ്പോള്‍ ദേവിക്ക് ഇരുപത്ത് പോയിന്റാണ് സ്വന്തമാക്കാനായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം