ചൈന മുന്നേറ്റം തുടരുന്നു

July 30, 2012 കായികം

ലണ്ടന്‍:  നാലു സ്വര്‍ണം നേടി ചൈന ലണ്ടന്‍ ഒളിമ്പിക്‌സില്‍ മുന്നേറ്റം തുടരുന്നു. മത്സരങ്ങളുടെ രണ്ടാംദിനം ചൈന രണ്ട് സ്വര്‍ണം കൂടി നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഗുവോ വെന്‍ജുന്നും സിംക്രണൈസ്ഡ് ഡൈവിങ്ങില്‍ വൂ മിന്‍സിയ- ഹീ ഷി സഖ്യവുമാണ് ചൈനയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. ബെയ്ജിങ് ഒളിമ്പിക്‌സില്‍ മെഡല്‍ക്കൊയ്ത്തില്‍ ചൈന ഒന്നാംസ്ഥാനത്തെത്തിയിരുന്നു. അമേരിക്ക ഇതുവരെ രണ്ടുസ്വര്‍ണംമാത്രമാണ് നേടിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം