ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിറപുത്തരി

July 30, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആഗസ്ത് 6ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിറയും പുത്തരിയും ആഘോഷിക്കും.  രാവിലെ 3ന് പള്ളിയുണര്‍ത്തല്‍, 3.30ന് നിര്‍മാല്യ ദര്‍ശനം, 4ന് അഭിഷേകം, 4.30ന് ദീപാരാധന, 5ന് ഉഷഃപൂജ, 5.30നും 6നും മധ്യേ നിറയും പുത്തരിയും, 6.45ന് ഉഷഃശ്രീബലി, തുടര്‍ന്ന് കളഭാഭിഷേകവും മറ്റ് പൂജകളും നടക്കും. നിറകതിര്‍ പ്രസാദം ആവശ്യമുള്ളവര്‍ക്ക് ക്ഷേത്ര കൗണ്ടറിലും  ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.attukal.org -ല്‍ കൂടിയും ബുക്ക് ചെയ്യാം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍