ഹിന്ദു ഐക്യവേദി ജനജാഗ്രതാ സദസ് സംഘടിപ്പിക്കുന്നു

July 31, 2012 കേരളം

കൊച്ചി: ഭീകരര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ഹിന്ദു ഐക്യവേദി ആഗസ്റ്റ് രണ്ടു മുതല്‍ ഒമ്പതു വരെ താലൂക്ക് കേന്ദ്രങ്ങളില്‍ ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കും. കുമ്മനം രാജശേഖരന്‍, കെ.പി. ശശികല, തുറവൂര്‍ സുരേഷ്, എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എറണാകുളം ജില്ലയിലെ ജനജാഗ്രതാ സദസ് ഏഴിനു പാലാരിവട്ടത്തു നടത്തുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, ക്യാപ്റ്റന്‍ സുന്ദരം, വേണു കെ.ജി. പിള്ള, എ.ബി. ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം