ഇ-മെയില്‍ ലോട്ടറിതട്ടിപ്പ്: നൈജീരിയന്‍ യുവതിയെ അറസ്റ്റുചെയ്തു

July 31, 2012 കേരളം

കൊച്ചി: 200 കോടി രൂപ ലോട്ടറിയടിച്ചതായി ഇ-മെയിലിലൂടെ സന്ദേശമയച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച നൈജീരിയന്‍ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. നൈജീരിയന്‍ സ്വദേശിനി ഹബീബ മേരിയെയാണ് ചാലക്കുടി എസ്ഐ പി.ലാല്‍കുമാര്‍ അറസ്റുചെയ്തത്.

ആളൂര്‍ സ്വദേശി നന്ദകിഷോറിനാണ് ലോട്ടറിയടിച്ചതായുള്ള വ്യാജ സന്ദേശം അയച്ചത്. നന്ദകിഷോര്‍ ഹബീബമേരിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇതിന്റെ നടപടികള്‍ക്കുവേണ്ടി 8500 ഡോളര്‍ ആവശ്യപ്പെടുകയായിരുന്നു. പണം അയക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് നേരില്‍വന്നാല്‍ നല്കാമെന്ന് നന്ദകിഷോര്‍ അറിയിക്കുകയായിരുന്നു.

ഇതനുസരിച്ച് ഹബീബ മേരി ഇന്നലെ കൊച്ചിയിലെത്തി. സംസാരിച്ചപ്പോള്‍ തട്ടിപ്പാണെന്ന് മനസിലായി. ഹബീബ മേരിയെ അനുനയിപ്പിച്ച് പണം തരാമെന്ന് പ്രലോഭിപ്പിച്ച് ചാലക്കുടി സ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ യാതൊരു യാത്രാരേഖകളുമില്ലാതെയാണ് ഇവര്‍ ഇന്ത്യയിലെത്തിയിട്ടുള്ളതെന്നും വ്യക്തമായി. തുടര്‍ന്നായിരുന്നു പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം