ഹില്‍പ്പാലസ്: മാന്‍പാര്‍ക്ക് പൂട്ടാന്‍ നിര്‍ദ്ദേശം

July 31, 2012 മറ്റുവാര്‍ത്തകള്‍

കൊച്ചി: തൃപ്പൂണിത്തുറ  ഹില്‍പ്പാലസ് മ്യൂസിയം വളപ്പിലുള്ള മാന്‍പാര്‍ക്ക് സൗകര്യങ്ങളില്ലാത്തതിനാല്‍ പൂട്ടണമെന്ന് കേന്ദ്ര സൂ അതോറിട്ടി നിര്‍ദേശം നല്‍കി. താത്കാലിക പ്രവര്‍ത്തനാനുമതിയാണ് മാന്‍പാര്‍ക്കിന് ഇപ്പോള്‍ സൂ അതോറിട്ടി നല്‍കിയിരിക്കുന്നത്. 118 പുള്ളിമാനുകളും 32 മ്ലാവുകളുമുള്ള മ്യൂസിയത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഒന്നുവീതം  ചാകുന്നുമുണ്ടെന്ന് തിങ്കളാഴ്ച മ്യൂസിയം സന്ദര്‍ശിച്ച മന്ത്രിമാരോട് ഹില്‍പ്പാലസ് സി.എച്ച്.എസ്. ഡീന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ പറഞ്ഞിരുന്നു. കുറച്ച്  മാനുകളെ ഇവിടെ നിലനിര്‍ത്തിയശേഷം ബാക്കിയുള്ളവയെ പീച്ചിയിലേക്ക്  മാറ്റാം എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇണയ്ക്കുവേണ്ടി ആണ്‍മാനുകള്‍ കുത്തുകൂടുമ്പോഴാണ് പല മാനുകളും ചാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍