ആറന്മുള വള്ളംകളിക്ക് തിരുവിതാംകൂര്‍ രാജകുടുംബം 50,000 രൂപ നല്‍കും

July 31, 2012 മറ്റുവാര്‍ത്തകള്‍

ആറന്മുള: ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഈ വര്‍ഷം മുതല്‍ തിരുവിതാംകൂര്‍ രാജകുടുംബം അന്‍പതിനായിരം  രൂപ  ധനസഹായം നല്‍കും.  ആറന്മുള വള്ളസദ്യ വഴിപാട് നടത്താനെത്തിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ എ,ബി ബാച്ച് പള്ളിയോടങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പള്ളിയോടങ്ങള്‍ക്ക്  തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുദ്ര ആലേഖനം ചെയ്ത ട്രോഫിയും സമ്മാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍