നാരംഗിന് സര്‍ക്കാര്‍ ഒരു കോടി

July 31, 2012 കായികം

ചണ്ഡീഗഢ്: ലണ്ടന്‍ ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ വെങ്കലമേഡല്‍ നേടിയ ഗഗന്‍ നാരംഗിന് ഹരിയാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കും. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഹരിയാന താരങ്ങള്‍ക്ക്  പാരിതോഷികം നല്‍കുമെന്ന് ഹൂഡ പ്രഖ്യാപിച്ചിരുന്നു. ഗഗന്‍ ഹരിയാനക്കാരനല്ലെങ്കിലും ഗഗന്റെ പൂര്‍വികര്‍ ഹരിയാനക്കാരാണെന്ന വസ്തുത പരിഗണിച്ചാണ് പാരിതോഷികം നല്‍കുന്നതെന്ന് ഹൂഡ പറഞ്ഞു.

അതിനിടെ നാരംഗിന് അഭിനന്ദനങ്ങളുടെ പ്രവാഹം തുടരുകയാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ചലച്ചിത്രതാരം മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിലൂടെ തങ്ങളുടെ അഭിനന്ദനം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം