വിഷ്ണുവര്‍ധനും പുറത്ത്

July 31, 2012 കായികം

ലണ്ടന്‍: ലണ്ടന്‍ ഒളിംബിക്സില്‍ പുരുഷ ടെന്നിസ് സിംഗിള്‍സില്‍ നിന്ന്  വിഷ്ണുവര്‍ധനും പുറത്തായി. ഒന്നാം റൗണ്ടില്‍ സ്ലോവേന്യയുടെ ബ്ലാസ് കാവിസിച്ചയാണ് വിഷ്ണുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍: 6-3, 6-2. ഒരിക്കല്‍പ്പോലും ലീഡ് നേടാന്‍ കഴിയാതിരുന്ന വിഷ്ണുവിന് രണ്ടാം സെറ്റില്‍ 1-1 എന്ന പോയിന്റില്‍ മത്സരം തുല്ല്യനിലയിലാക്കാന്‍ കഴിഞ്ഞതു മാത്രമാണ് ഏക ആശ്വാസം. കാവിസിച്ചിന്റെ സെര്‍വ് ഒരിക്കല്‍പ്പോലും ഭേദിക്കാന്‍ വിഷ്ണുവിന് കഴിഞ്ഞില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം