പവര്‍ഗ്രിഡ് തകരാര്‍: കേരളത്തെയും ബാധിക്കും

July 31, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഉത്തര-ദക്ഷിണ മേഖലാ പവര്‍ഗ്രിഡുകളിലുണ്ടായ തകരാര്‍ ഇന്ത്യയെ ഇരുട്ടിലാക്കും. തകരാര്‍ കേരളത്തിലെ വൈദ്യുത വിതരണത്തെയും ബാധിക്കും. കേരളത്തിലേക്കുള്ള കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് വരുന്നതാണ് സംസ്ഥാനത്തിന് ഇരുട്ടടിയാകുക. മണ്‍സൂണ്‍ മഴയിലെ കുറവ് മൂലം ജല ലഭ്യത കുറഞ്ഞതിനാല്‍ കേരളം ഇപ്പോള്‍ത്തന്നെ വൈദ്യുതി പ്രതിസന്ധിയിലാണ്. 3200 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ആകെ വേണ്ടത്. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കുറയുന്നതോടെ ഇത് 2000 മെഗാവാട്ടായി ചുരുങ്ങും. സംസ്ഥാനത്തിന് ഇന്ന് ലഭിക്കാനുള്ള 685 മെഗാവാട്ട് വൈദ്യുതിയാണ് കുറയുക. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അരമണിക്കൂര്‍ ലോഡ്ഷെഡ്ഡിംഗ് ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം