ഗുജറാത്ത് നഗരസഭാ തിര. ബി.ജെ.പി. മുന്നേറുന്നു

October 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്ന ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി. മുന്നേറുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍, ഭവ്‌നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2005-ലെ തിരഞ്ഞെടുപ്പില്‍ ആറിടത്തും ബി.ജെ.പി.യാണ് ജയിച്ചത്.
ആറു കോര്‍പ്പറേഷനുകളിലെ 558 സീറ്റുകളില്‍ ബഹുഭൂരിപക്ഷത്തിലും, അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബി.ജെ.പി.യാണ് മുന്നേറുന്നത്. തിങ്കളാഴ്ച രാവിലെ 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ മുന്‍ മന്ത്രി അമിത് ഷായെ സി.ബി.ഐ. അറസ്റ്റ് ചെയ്തതാണ് ബി.ജെ.പി. പ്രധാന തിരഞ്ഞെടുപ്പു വിഷയമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം