തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന് ശ്രീചിത്തര തിരുനാളിന്റെ പേര് നല്‍കണം

August 1, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന് ശ്രീചിത്തിര തിരുനാളിന്റെ പേര് നല്‍കണമെന്ന് അനന്തപുരി ഹിന്ദു മഹാസമ്മേളനം ആവശ്യപ്പെട്ടു. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിന് കേണല്‍ ഗോദവര്‍മ്മരാജ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടെന്ന് പേര് നല്‍കണം. സ്വാമി വിവേകാനന്ദന്‍, ശ്രീമൂലം തിരുനാള്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ കൃഷ്ണവിലാസം കൊട്ടാരം ഏറ്റെടുത്ത് വിവേകാനന്ദന്റെ സ്മാരകമാക്കണം. ഇവിടെ വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കണം. വി.ജെ.ടി ഹാളിന്റെ പേര് മഹാത്മാ അയ്യന്‍കാളി സ്മാരക ഹാള്‍ എന്നാക്കണം.

എട്ടാംക്ലാസിലെ സി.ബി.എസ്.ഇ. പാഠപുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്ന പാഠഭാഗം ഒഴിവാക്കണമെന്നും സമ്മേളനം പാസാക്കിയ പ്രമേയങ്ങളില്‍ ആവശ്യപ്പെട്ടു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം